അദര്‍ബൈജാന്‍
പുരാതന ചരിത്രവും സംസ്കാരവുമുള്ള യൂറേഷ്യന്‍ മുസ്ലിം രാജ്യം. റിപ്പബ്ലിക്ക് ഓഫ് അദര്‍ബെയ്ജാന്‍ എന്ന ഔദ്യോഗിക നാമത്തില്‍ അറിയപ്പെടുന്ന രാജ്യത്തിന്റെ തലസ്ഥാനം ബക്കു ആണ്. 'മനാത്ത്' ആണ് നാണയം. വടക്ക് റഷ്യയും തെക്ക് ഇറാനുമാണ് അതിര്‍ത്തികള്‍, പടിഞ്ഞാറ് കാസ്പിയന്‍ കടലും കിഴക്ക് അര്‍മീനിയ, ജോര്‍ജിയ എന്നീ രാജ്യങ്ങളുമാണ്. ഔദ്യോഗിക മതം പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. എങ്കിലും നിവാസികളില്‍ 80 ശതമാനവും മുസ്ലിംകളാണ്. ബാക്കി ക്രിസ്ത്യാനികള്‍. ചെറിയ ശതമാനം ജൂതന്മാരുമുണ്ട്. ഇറാനികള്‍, തുര്‍ക്കികള്‍, കുര്‍ദ്, അര്‍മീനി വര്‍ഗക്കാരാണ് അധികവും. ദേശീയ ഭാഷ അസേരിയാണെങ്കിലും ടര്‍ക്കിഷ്, റഷ്യന്‍ ഭാഷയും പ്രചാരത്തിലുണ്ട്. ചരിത്രം ശിലായുഗം മുതല്‍ത്തന്നെ ഇവിടെ ജനവാസമുള്ളതായാണ് ചരിത്രം. ഓപ്പറ, അരങ്ങ്, നാടകം തുടങ്ങിയ കലാരൂപങ്ങള്‍ നടപ്പില്‍ വന്ന ആദ്യ മുസ്ലിം ഭൂരിപക്ഷ രാജ്യമാണ് അദര്‍ബെയ്‍ജാന്‍. 1918- ല്‍ അസെര്‍ബെയ്ജാന്‍ ഡെമോക്രാറ്റിക് നിലവില്‍ വന്നുവെങ്കിലും 1920- ഇല്‍ സോവിയറ്റ് യൂണിയനില്‍ ലയിച്ചു. പിന്നീട് 1991- ലാണ് സോവിയറ്റ് യൂണിയനില്‍ നിന്ന് മോചിതമാവുന്നത്. അതോടെ 1991 ഒക്ടോബര്‍ 18 സ്വാതന്ത്ര്യ ദിനമായി പ്രഖ്യാപിക്കപ്പെട്ടു. മതരംഗം 1728-ല്‍ ഉസ്മാനീ തുര്‍ക്കികളുടെ കാലത്താണ് രാജ്യത്ത് ഇസ്ലാം എത്തുന്നത്. 1922-ല്‍ സോവിയറ്റ് യൂണിയന്റെ പട്ടാളം അദര്‍ബൈജാന്‍ കൈയ്യടക്കി. തുടര്‍ന്ന് എഴുപതുവര്‍ഷക്കാലത്തെ കമ്യൂണിസ്റ്റ് ഭരണം അദര്‍ബൈജാനിലെ മുസ്ലിംകളുടെ വിദ്യാഭ്യാസരംഗത്തെ തളര്‍ത്തി. സോവിയറ്റ് യൂണിയന്റെ അടിച്ചമര്‍ത്തല്‍നയങ്ങള്‍ക്കെതിരെ യൂനിയന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രതിഷേധം ഉയരാന്‍ തുടങ്ങി. 1991-ല്‍ ഉക്രൈന്‍ ഉള്‍പ്പെടെ സോവിയറ്റ് യൂനിയനിലെ ചില റിപ്പബ്ളിക്കുകള്‍ ചേര്‍ന്ന് കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്സ് (സി.ഐ.എസ്) രൂപവല്‍കരിക്കുകയും യൂനിയനിലെ റിപ്പബ്ളിക്കുകളെല്ലാം പ്രസ്തുത സംഘടനയില്‍ അംഗമാവുകയും ചെയ്തതോടെ സോവിയറ്റ് യൂനിയന്‍ ഔദ്യോഗികമായി ഇല്ലാതായി. രാഷ്ട്രീയ രംഗം സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം നടന്ന അധികാരവടംവലി രാഷ്ട്രീയസ്ഥിരതയെ കാര്യമായി ബാധിച്ചു. രണ്ടു വര്‍ഷത്തിനകം അഞ്ചു ഗവണ്‍മെന്റുകളാണ് നിലംപതിച്ചത്. ദുര്‍ബല ഭരണം കാരണം 'നാഗര്‍ണോ കാറാബാക്' പ്രദേശത്തെച്ചൊല്ലി അദര്‍ബൈജാനും അര്‍മീനിയയും തമ്മില്‍ നടന്ന സംഘട്ടനത്തില്‍ അദര്‍ബൈജാന്റെ 20% ഭൂമി അര്‍മീനിയക്കാര്‍ കൈവശപ്പെടുത്തുക പോലുമുണ്ടായി. ജനപങ്കാളിത്തമുള്ള ഭരണം ഇനിയും രൂപീകരിക്കപ്പെടാത്തതിനാല്‍ അദര്‍ബൈജാന്‍ സൈനിക, രാഷ്ട്രീയരംഗങ്ങളില്‍ ദുര്‍ബലമാണ്. പ്രസിഡന്‍ഷ്യ റിപ്പബ്ലിക്ക് പാര്‍ട്ടിയാണ് ഇപ്പോള് ഭരണത്തിലുള്ളത്. ഇല്‍ഹാം അലിയെവ് ആണ് പ്രസിഡന്റ്.
-റശീദ് ഹുദവി വയനാട്-
Leave A Comment